ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട എല്ലാ ജവാന്മാരുടെ കുടുംബത്തിനും 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് അമിതാഭ് ബച്ചന്‍

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി ബോളീവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ് ആലോചിക്കുന്നത് എന്ന് അമിതാഭ് ബച്ചന്റെ വക്താവ് പറഞ്ഞു.

കൊല്ലപ്പെട്ട ജവാന്‍മാരുടെ വിവരം ശേഖരിക്കാനും എങ്ങനെ സാമ്പത്തികസഹായം വിതരണം ചെയ്യാനാകും എന്നും അറിയാന്‍ അമിതാഭ് ബച്ചന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന ജവാന്മാര്‍ സഞ്ചരിച്ച 70 ഓളം വരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്.

വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Exit mobile version