സൗന്ദര്യ ഇനി വിശാഖിന് സ്വന്തം, തലൈവരുടെ മകളെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും ! വൈറലായി ചിത്രങ്ങളും വീഡിയോയും

സൗന്ദര്യയുടെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

രജനീകാന്തിന്റെ രണ്ടാമത്തെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും വ്യവസായിയുമായ വിശാഖ് വനങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. ചെന്നൈ ലീലാ പാലസില്‍ നടന്ന വിവാഹച്ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, മണിരത്‌നം, കമലഹാസന്‍ തുടങ്ങി രാഷ്ട്രീയ -സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായിട്ട് 2010ലായിരുന്നു ആദ്യ വിവാഹം. ആ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് ഒരു മകനുണ്ട്.സൗന്ദര്യയുടെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version