‘എന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട പുരുഷന്മാര്‍’; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്!

ചെന്നൈ: രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയുടെ വിവാഹാഘോഷം പൊടിപൊടിക്കുകയാണ് പോയ്‌സ് ഗാര്‍ഡനിലെ വീട്ടില്‍. ശനിയാഴ്ച രജനിയുടെ വീട്ടില്‍ തന്നെയായിരുന്നു പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും നടന്നത്. കുടുംബാംഗങ്ങള്‍ എല്ലാം ഒത്തുചേരുന്ന ഈ ആഘോഷത്തിനിടെ തിരക്കുകള്‍ക്കിടയിലും തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സൗന്ദര്യ രജനികാന്ത്. ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട പുരുഷന്‍മാരെ ഓര്‍ക്കുകയാണ് സൗന്ദര്യ. രജനികാന്തിനും മകനും വിവാഹം ചെയ്യുന്ന വിശാഖനുമൊപ്പമുള്ള ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവച്ചത്.

‘എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍. എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സൗന്ദര്യ പങ്കുവച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ ട്വീറ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

Exit mobile version