ആരാധകര്‍ സ്ത്രീകളെ അപമാനിച്ചാല്‍ അത് തടയാനുള്ള ബാധ്യത സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഉണ്ട്; രഞ്ജിനി

താരത്തിനെ കളിയാക്കുന്ന തരത്തില്‍ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍

ആരാധകര്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ ഉണ്ടാക്കിയാല്‍ അത് തടയാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പഴയകാല നടി രഞ്ജിനി. താരത്തിനെ കളിയാക്കുന്ന തരത്തില്‍ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ചിത്രം സിനിമയിലെ രഞ്ജിനിയെയും മോഹന്‍ലാലിനെയും വെച്ചാണ് ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിന് അതേ നാണയ്തതില്‍ മറുപടി നല്‍കി രഞ്ജിനിയും രംഗത്തെത്തി. തിരിച്ച് മറ്റൊരു ട്രോള്‍ ഉണ്ടാക്കിയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അപഹാസങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണെന്ന് രഞ്ജിനി വിമര്‍ശിച്ചു. ട്രോളിന് മറുട്രോളായി രഞ്ജിനി പോസ്റ്റ് ചെയ്തത് കഷണ്ടിയുള്ള മോഹന്‍ലാലിന്റെ ചിത്രമാണ്. ഇത് എല്ലാവര്‍ക്കുമുള്ള ഒരു പാഠമാണെന്നും രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Exit mobile version