‘റോഷാ ഒരു പെണ്ണ് സൈറ്റടിച്ചാല്‍ എന്ത് ചെയ്യണം? കേറി ഉമ്മവെക്കണം മാഷേ..നല്ല ചാന്‍സ് അല്ലേ..’! ഇത്തവണയും ട്രോളുകള്‍ക്ക് കുറവില്ലാതെ പ്രിയാ വാര്യര്‍; പൊങ്കാല ടൊവീനോയ്ക്കും; ‘അഡാര്‍’ ലിപ്‌ലോക്കിന് ഡിസ്‌ലൈക്ക് പൂരം!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് പുറത്തുവരും.

പതിവുപോലെ സോഷ്യല്‍മീഡിയയുടെ ഏറും തല്ലും തലോടലും ഏറ്റുവാങ്ങുകയാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് ടീസര്‍. ട്രോളിന് ഒരു കുറവുമില്ല; ഒരു അഡാറ് ലൗ സിിനമയുമായി ബന്ധപ്പെട്ട ഏത് വാര്‍ത്ത വന്നാലും ട്രോളന്മാര്‍ റെഡിയാണ് ടണ്‍ കണക്കിന് ട്രോളുകള്‍ ഇറക്കാന്‍. ഇത്തവണയും മാറ്റമൊന്നുമില്ല. പ്രിയ വാര്യരും റോഷനും ചേര്‍ന്നുള്ള ലിപ്‌ലോക്ക് സീനാണ് അവസാനമായി ചിത്രത്തിന്റേതായി പുറത്തുവന്നത്. ഇതിനും ട്രോള്‍ പൂരമാണ്. ഒപ്പം ഡിസ്‌ലൈക്ക് മഴയും.

ഇതോടൊപ്പം, ലിപ്‌ലോക്കിലെ പേരെടുത്ത താരങ്ങളായ ഇമ്രാന്‍ ഹാഷ്മിയെയും ടൊവീനോ തോമസിനേയും ട്രോളുകളില്‍ നിറച്ചിട്ടുണ്ട് ട്രോളന്മാര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് പുറത്തുവരും.


Exit mobile version