താരജോഡികള്‍ വീണ്ടുമെത്തുന്നു; ‘കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹിറ്റ് താരജോഡികള്‍ ആയ ദിലീപും മമത മോഹന്‍ദാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയ്യേറ്ററുകളിലെത്തുകയാണ്. ഹിറ്റ് താരജോഡികള്‍ ആയ ദിലീപും മമത മോഹന്‍ദാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.

മുമ്പ് മംമ്ത- ദിലീപ് കൂട്ടുകെട്ടിലെത്തിയ മൈ ബോസ് ,ടു കണ്‍ട്രിസ് ,പാസ്സഞ്ചര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെയാണെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Exit mobile version