സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയം 98.82 %

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പ്രഖ്യാപിച്ചത്. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു.

www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.എസ്.എസ്.എല്‍.സി(എച്ച്.ഐ)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി(എച്ച്.ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും.

കൂടാതെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ *പി.ആര്‍.ഡി ലൈവ്* ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്‌സിന്റെ *സഫലം 2020* ആപ്പിലൂടെയും ഫലം അറിയാം. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

Exit mobile version