‘ ലോനപ്പന്റെ മാമോദീസ’ കാണാന്‍ തീയ്യേറ്ററിലെത്തിയ പ്രേക്ഷകരെ ഞെട്ടിച്ച് ജയറാം; ആരാധകരെ നേരില്‍ കണ്ട് നടന്‍

തൃശ്ശൂര്‍ ശോഭ സിറ്റി മാളിലെ തിയേറ്ററിലാണ് ആരാധകരുടെ മുന്നിലേയ്ക്ക് താരം നേരിട്ടെത്തിയത്.

ലോനപ്പന്റെ മാമോദീസ കാണാന്‍ തീയ്യേറ്ററിലെത്തിയ പ്രേക്ഷകരെ ഞെട്ടിച്ച് ജയറാം. തൃശ്ശൂര്‍ ശോഭ സിറ്റി മാളിലെ തീയ്യേറ്ററിലാണ് ആരാധകരുടെ മുന്നിലേയ്ക്ക് താരം നേരിട്ടെത്തിയത്. റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണം നേടിയ ലോനപ്പന്റെ മാമോദീസായുടെ ഷോ നടക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ജയറാമിന്റെ വരവ്.

തീയ്യേറ്ററുകളില്‍ നേരിട്ടെത്തി സിനിമയുടെ പ്രതികരണം അറിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് ജയറാം പറഞ്ഞു. ‘വര്‍ഷങ്ങളായി സ്നേഹം തന്നുകൊണ്ടിരിക്കുന്ന അമ്മമാരും ചേട്ടന്മാരും അനിയന്മാരും കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നു. സിനിമ ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.’-ജയറാം പറഞ്ഞു.

അതേസമയം, കുടുംബ ചിത്രം പ്രേഷക പ്രതികരണത്തോടെ മുന്നേറുകയാണ്.

Exit mobile version