മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അനു സിത്താര; താരം മാമാങ്കത്തില്‍ ജോയിന്‍ ചെയ്തു

മാമാങ്കത്തില്‍ ജോയിന്‍ ചെയ്‌തെന്ന കാര്യം അനു സിത്താര തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

ഓരോ ദിവസവും നിരവധി വാര്‍ത്തകളാണ് മമ്മൂട്ടിയുടെ ചരിത്രസിനിമ മാമാങ്കത്തെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടി അനു സിത്താര കൂടി എത്തിയിരിക്കുകയാണ്. മാമാങ്കത്തില്‍ ജോയിന്‍ ചെയ്‌തെന്ന കാര്യം അനു സിത്താര തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് ഉയരുന്നത്. യുവനടന്‍ ധ്രുവനെ പുറത്താക്കിയതു തൊട്ടാണ് വിവാദങ്ങള്‍ ജനിക്കുന്നത്. പിന്നാലെ അണിയറ പ്രവര്‍ത്തകരെയും സംവിധായകനെയും മാറ്റി. നിലവില്‍ ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാറാണ്.

എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version