‘അഭിനയം പറ്റിയ പണിയല്ലെങ്കില്‍ പ്രണവ് പുതിയ ജോലി കണ്ടെത്തും, അത് ആ വഴിക്ക് പോവട്ടെ’! നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

മോഹന്‍ലാല്‍ മഹാനടനത്തിന്റെ പ്രതീകമാണ്. ഇന്ത്യയൊട്ടാകെ ആരാധകരുള്ള അഭിനയ പ്രതിഭ. എന്നാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന്‍ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് വിലയിരുത്താന്‍ ഇനിയും സമയമായിട്ടില്ല. വെറും രണ്ട് സിനിമകളില്‍ മാത്രമാണ് പ്രണവ് അഭിനയിച്ചത്.

യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന പ്രണവ് ലളിത ജീവിതം നയിക്കുന്നതും മറ്റും വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്. അഭിനയം തന്റെ കരിയറായി ഏറ്റെടുക്കാനും താരപുത്രന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ജിത്തു ജോസഫിന്റെ സിനിമയിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം നടത്തി. ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിലും പ്രണവ് നായകനായി എത്തിയിരിക്കുകയാണ്.

അഭിനയിക്കാന്‍ താല്‍പര്യമില്ലാതിരുന്ന പ്രണവ് പെട്ടുപോയി എന്നാണ് ആദ്യം പ്രതികരിച്ചിരുന്നതും. എന്നാല്‍, പ്രണവ് അഭിനയത്തിലേക്ക് എത്തിയത് എന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന രീതിയില്‍ വിലയിരുത്തേണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘പ്രണവ് സിനിമയില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഭയയെയും ദൈവാനുഗ്രഹത്തെയും ആശ്രയിച്ചിരിക്കും. അഭിനയത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ പ്രണവ് പ്രാപ്തനാണെങ്കില്‍ അങ്ങനെ പോകട്ടെ. അതല്ലെങ്കില്‍ പ്രണവ് പുതിയ ജോലി കണ്ടെത്തും’ എന്നും മോഹന്‍ലാല്‍ പറയുന്നു.

എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് പ്രണവ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന രണ്ടാമതൊരു സിനിമയില്‍ കൂടി അഭിനയിച്ചിരിക്കുകയാണ് പ്രണവ്. ചിത്രം തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Exit mobile version