ആളറിയാതെ വണ്ടിക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു, ഡ്രൈവറെ കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികള്‍! കുട്ടികളെ വണ്ടിയില്‍ കയറ്റി സുരാജ് വെഞ്ഞാറമൂട്; ചിത്രത്തിനും താരത്തിന്റെ എളിമയ്ക്കും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

സുരാജ് വെഞ്ഞാറമൂടിന്റെ സുഹൃത്താണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിനൊപ്പം നില്‍ക്കുന്ന രണ്ട് കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.സുരാജ് വെഞ്ഞാറമൂടിന്റെ സുഹൃത്താണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ ചിത്രം വൈറലായി.

സുരാജിന്റെ വണ്ടിയാണെന്നറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ വണ്ടിയ്ക്ക് കൈകാണിച്ചത്. താരം വണ്ടി നിര്‍ത്തുകയും കുട്ടികളെ കയറ്റുകയുമായിരുന്നു. സുരാജിന്റെ സമീപനത്തിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമ്മൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നിര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെല്‍ഫി ഞാനെടുത്ത് കാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.’

Exit mobile version