ആടുജീവിതത്തിലെ നജീബായി പൃഥ്വിരാജ്! രൂപമാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍

ആടുജീവിതത്തിലെ പ്രധാന കഥാപാത്രമായ നജീബായുള്ള പൃഥ്വിയുടെ മേക്ക് ഓവറാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്

പൃഥ്വിരാജിനെ നായകനാക്കി ഏറെ നാളുകള്‍ക്ക് മുന്‍പ് ബ്ലസി പ്രഖ്യാപിച്ച ചിത്രമാണ് ‘ആടുജീവിതം’. പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ഗെറ്റപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആടുജീവിതത്തിലെ പ്രധാന കഥാപാത്രമായ നജീബായുള്ള പൃഥ്വിയുടെ മേക്ക് ഓവറാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

അമലാ പോളാണ് ചിത്രത്തിലെ നായിക. നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലൂസിഫറിന്റെ ഷൂട്ടിംഗിനു ശേഷം ആടു ജീവിതത്തില്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജ് ജോയിന്‍ ചെയ്തിരുന്നു. 2020ലായിരിക്കും സിനിമ തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. കെജിഎ ഫിലിംസിന്റെ ബാനറില്‍ കെജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version