മോഹന്‍ലാലിന്റെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഡയലോഗില്‍ നിന്നൊരു സിനിമ; നായകന്‍ ടൊവിനോ തോമസ്

നാട്ടിന്‍പുറത്തുകാരനായ യുവാവായാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രശസ്തമായ ആ ഡയലോഗ് ഓര്‍മ്മയില്ലേ. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ഡയലോഗ്. ആ ഡയലോഗ് പേരായി ഒരു സിനിമ വരുന്നു.

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന സിനിമയില്‍ നായകന്‍ ടൊവിനോയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. ദീപു പ്രദീപുമായി ചേര്‍ന്നാണ് ജിയോ ബേബി തിരക്കഥയെഴുതുന്നത്. നാട്ടിന്‍പുറത്തുകാരനായ യുവാവായാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version