ലൈംഗികച്ചുവയുള്ള കമന്റുകള്‍ ; ഫേസ്ബുക്ക് പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് അജുവര്‍ഗീസ്

മധുരരാജ എന്ന ചിത്രത്തിലെ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിച്ചുള്ള ചിത്രം അജു വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പോസ്റ്റിന് വന്ന അശ്ലീലമായ കമന്റുകള്‍ മൂലം തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് താരം അത് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.

‘അക്ക വിത്ത് ഇക്ക’ എന്ന ക്യാപ്ഷനോടെയായിരുന്നു അജു വര്‍ഗീസ്, മമ്മൂട്ടിയും സണ്ണി ലിയോണുമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ അപഹസിക്കുന്ന രീതിയില്‍ ലൈംഗിക ചുവയോടെയുള്ള കമന്റുകള്‍ ചിലര്‍ ചിത്രത്തിന് പോസ്റ്റ് ചെയ്തു. ഇതുമൂലമാണ് അജു ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തതെന്നാണ് സൂചന.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

Exit mobile version