കുടുംബ ചിത്രവുമായി വീണ്ടും ജയറാം; ‘ലോനപ്പന്റെ മാമോദീസ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദിസ

ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തില്‍ വാച്ച് മെക്കാനിക്കായിട്ടാണ് ജയറാം എത്തുന്നത്. രേഷ്മ അന്ന രാജന്‍ ആണ് ചിത്രത്തിലെ നായിക.

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദിസ. ശാന്തി കൃഷ്ണ, ഹരീഷ് കണാരന്‍, നിഷ സാരംഗ്, അലന്‍സിയര്‍, ജോജു, കനിഹ, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി 1ന് തീയ്യേറ്ററിലെത്തും.

Exit mobile version