ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്, അതുകൊണ്ടാണ് അതിനേക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയുന്നത്; നിത്യാമോനോന്‍

സ്‌ക്രീനിലെ ആ രസതന്ത്രത്തിന് കാരണം തങ്ങള്‍ക്കിടയിലെ സൗഹൃദമാണെന്നാണ് നിത്യ മോനോന്‍ പറയുന്നത്

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും. ഉസ്താദ് ഹോട്ടല്‍, ഓകെ കണ്‍മണി, 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്നവരാണ് ഇരുവരും. തങ്ങള്‍ക്കിടയിലെ ആ രസതന്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

സ്‌ക്രീനിലെ ആ രസതന്ത്രത്തിന് കാരണം തങ്ങള്‍ക്കിടയിലെ സൗഹൃദമാണെന്നാണ് നിത്യ മോനോന്‍ പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യാ തന്റെ മനസ് തുറന്നത്. സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ. എന്നാലും വര്‍ഷങ്ങള്‍ പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെയാണ് അതിനേക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയുന്നത്. അത് ഞങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ഒരു ഓണ്‍സ്‌ക്രീന്‍ മാജിക് ആണ്.

മണിരത്‌നം ചിത്രമായ ഓകെ കണ്‍മണിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും അതെല്ലാം ഞങ്ങളുടെ ആഗ്രഹത്തിനും അപ്പുറത്തായിരുന്നുവെന്നും നിത്യാ പറഞ്ഞു. മണി സാറിന്റെ സെറ്റില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം പകച്ചുപോയി. പട്ടാളക്യാമ്പ് പോലെയായിരുന്നു സെറ്റ്. എല്ലാവരും രാവിലെ 4 മണിക്ക് എഴുന്നേറ്റ് 5 മണിക്ക് സെറ്റില്‍ എത്തണം. പിന്നെ രാവിലെയും വൈകുന്നേരവും ഷൂട്ടിങ്. ഒരു അഭിനേതാവില്‍ നിന്ന് എങ്ങനെ മാക്സിമം ഔട്ട്പുട്ട് എടുക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല ഫ്രീഡം നല്‍കുന്ന വ്യക്തിയാണ്.

പ്രാണയാണ് നിത്യയുടെ റിലീസായ ഏറ്റവും പുതിയ ചിത്രം. ടികെ രാജീവ് കുമാറിന്റെ കോളാമ്പിയിലാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് നിത്യാ മോനോനാണ്.

Exit mobile version