അരിസ്‌റ്റോ സുരേഷിന് നായികയായി നിത്യാ മേനോന്‍..!

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മുത്തേ പൊന്നേ പാടി പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ നടനാണ് അരിസ്റ്റോ സുരേഷ്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സുരേഷ് വീണ്ടും മലയാളികളുടെ പ്രിയപ്പെട്ടതാരമായി. ബിഗ്‌ബോസ് ഫൈനലിസ്റ്റായ സുരേഷിന് ബിഗ് ബോസ് വേദിയില്‍ വെച്ചുതന്നെ കോളാമ്പി സിനിമയിലെ നായക വേഷത്തിനുള്ള അവസരം കൈവന്നിരുന്നു.

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയില്‍ സുരേഷിന്റെ നായികയായി എത്തുന്നത് നിത്യാമേനോനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിക്കുന്നത്. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

കോളാമ്പിയില്‍ അഭിനയിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിത്യാ മേനോന്‍ പങ്കുവെച്ചത്. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

Exit mobile version