നവരാത്രി ആഘോഷത്തിനിടെ മകളോടൊപ്പം കിടിലന്‍ ഡാന്‍സ്; താരമായി സുസ്മിത സെന്‍!

1994 ല്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അന്നു മുതല്‍ സുസ്മിതയുടെ ഓരോ പ്രവര്‍ത്തികളും വ്യത്യസ്തമായിരുന്നു.

സിംഗിള്‍ മദര്‍ ആണെങ്കില്‍ സുസ്മിതാ സെന്നിനെ പോലെ ആയിരിക്കണമെന്ന് ബോളിവുഡില്‍ ഒരു അടക്കം പറച്ചിലുണ്ടെന്നാണ് വാര്‍ത്ത! സംഭവം സത്യവുമാണ്. 200ാം വയസില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് സുസ്മിതാ സെന്‍ തന്റെ പേരന്റിങ് ആരംഭിച്ചത്. അത്രയ്ക്ക് സൂപ്പര്‍ സ്‌ട്രോങ് ആണ് ഈ മുന്‍ വിശ്വസുന്ദരി. 1994 ല്‍ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അന്നു മുതല്‍ സുസ്മിതയുടെ ഓരോ പ്രവര്‍ത്തികളും വ്യത്യസ്തമായിരുന്നു.

പിന്നീട് ബോളിവുഡ് കീഴടക്കിയ സുസ്മിത അവിവാഹിത ജീവിതം നയിക്കുമ്പോഴും രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുകയാണ് ചെയ്തത്. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ഇന്നു തന്റെ പെണ്‍മക്കള്‍ക്കായാണ് സുസ്മിതയുടെ ജീവിതം. ഇവര്‍ക്കൊപ്പമുള്ള പല നിമിഷങ്ങളും സുസ്മിത തന്റെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ നവരാത്രി ആഘോഷങ്ങള്‍ക്കിടിയില്‍ മക്കളുമൊത്തുള്ള ഒരു നൃത്തത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. 42 വയസ്സുകാരിയായ സുസ്മിത തന്റെ പെണ്‍മക്കള്‍ക്കൊപ്പം പരമ്പരാഗത നൃത്തമാണ് വയ്ക്കുന്നത്. നവരാത്രി ആഘോഷങ്ങളില ദുര്‍ഗാപൂജയിലാണ് ഇത്തരം നൃത്തം സാധാരണ അവതരിപ്പിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായെത്തിയ സുസ്മിതയും മൂത്ത മകളും ധൂപപാത്രം കൈയ്യിലേന്തിയാണ് ചുവടുവച്ചത്. അമ്മയുടെ കൈപിടിച്ച് ഇളയമകളും നൃത്തവേദിയിലെത്തി. സുസ്മിതയുടേയും മക്കളുടേയും സൂപ്പര്‍ നൃത്തം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version