സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണം (വീഡിയോ)

ചിത്രീകരണത്തിനായി താരം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും വരവേറ്റത്.

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കും. ചിത്രീകരണത്തിനായി താരം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും വരവേറ്റത്.

ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങുന്ന വിഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.

Exit mobile version