പേരന്‍പ് റിലീസിന് മുന്‍പ് മമ്മുക്ക വീണ്ടും തമിഴിലേക്ക്; ആവേശത്തോടെ ആരാധകര്‍

'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം

തമിഴകവും മലയാളവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ വീണ്ടും മമ്മൂക്കയെ തമിഴിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തിലൂടെ.. സ്‌ക്രീനില്‍ സംവിധായകന്‍ റാം സാറിന്റെ മാജിക്ക് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു…’ കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.

Exit mobile version