നിന്റെ അലക്കാത്ത ഷര്‍ട്ട് ഒന്നു തരുമോ? അശ്ലീല കമന്റിന് പരിഹാസം നിറഞ്ഞ ഉത്തരം നല്‍കി നമിത! ഒപ്പം കിടിലന്‍ പണിയും; ഞരമ്പന്‍മാര്‍ക്ക് കൊടുക്കാന്‍ പറ്റിയ മികച്ച പണികളില്‍ ഒന്നെന്ന് ആരാധകര്‍

സമൂഹമാധ്യമങ്ങളില്‍ എവിടെ നോക്കിയാലും കാണാം ഞരമ്പുരോഗികളെ. അശ്ലീലം നിറഞ്ഞ മെസെജുകളും കമന്റുകളുമൊക്കെയായി അവര്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഇവരെ പൂട്ടാന്‍ സൈബര്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലം ചെയ്യാറില്ല. സിനിമാ നടിമാര്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും ചെറുതല്ല.

അത്തരത്തിലൊരു മോശം കമന്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം നമിതാ പ്രമോദ്. നിന്റെ അലക്കാത്ത ഷര്‍ട്ട് തരുമോ എന്ന് അശ്ലീലം കലര്‍ന്ന ചോദ്യം ചോദിച്ച വ്യക്തിക്ക് പരിഹാസരൂപേണ മറുപടി നല്‍കിയിരിക്കുകയാണ് നമിത പ്രമോദ്.

ഞാന്‍ തീര്‍ച്ചയായും സ്റ്റാറ്റസായി ഇടാന്‍ പോകുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇത്തരത്തിലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈയ്യെടുത്ത താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് നമിത കുറിച്ചു. സമൂഹമാധ്യമങ്ങള്‍ നമിതയുടെ സ്റ്റാറ്റസ് ഏറ്റെടുത്ത് കഴിഞ്ഞു.

മിക്കവരും പറയുന്നത് ഞരമ്പന്‍മാര്‍ക്ക് കൊടുക്കാന്‍ മികച്ച പണികളില്‍ ഒന്നാണിത് എന്നാണ്. സ്റ്റാറ്റസിലൂടെ ഈ വ്യക്തിയുമായി ബന്ധപ്പെട്ടവരും ഇയാളുടെ സ്വഭാവം മനസിലാക്കട്ടെ എന്നൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്.

Exit mobile version