തെലുങ്കിലും പൊളിച്ചടുക്കി മമ്മൂക്ക; യാത്രയുടെ ഡബ്ബിംഗ് മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മമ്മൂക്ക ഡബ്ബ് ചെയ്യുന്ന യാത്രയുടെ വീഡിയോ ആണ്.

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയുടെ റിലീസിന് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മമ്മൂക്ക ഡബ്ബ് ചെയ്യുന്ന യാത്രയുടെ വീഡിയോ ആണ്.

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. തെലുങ്ക് ഭാഷയില്‍ പുറത്തിറങ്ങുന്ന യാത്രയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ സംഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗ് മേയ്ക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.

ടോളിവുഡില്‍ മാത്രമല്ല മലയാള പ്രേക്ഷകരും ആകാംക്ഷയോടെ തന്നെയാണ് യാത്രയെ കാത്തിരിക്കുന്നത്. നോക്കിലും ചലനത്തിലുമെല്ലാം വൈ എസ് രാജശേഖര റെഡ്ഡിയെ മമ്മൂട്ടി കൃത്യമായി പകര്‍ത്തുന്നുണ്ട് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സംവിധായകന്‍ മഹി വി രാഘവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

Exit mobile version