യുവനടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനായി

കൊച്ചി: യുവനടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ച് അനീഷ് ഐശ്വര്യ രാജന് മിന്ന് ചാര്‍ത്തി. ഫേസ്ബുക്കിലൂടെയായിരുന്നു വിവാഹിതനാവുന്നുവെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്. താരത്തിന്റെ വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്. കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.’ബെസ്റ്റ് ആക്ടര്‍’, ‘ദൃശ്യം’, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’, ‘കാപ്പുച്ചിനോ’, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സിനിമയോടൊപ്പ്ം സാമൂഹിക രംഗത്തും അനീഷ് നിറഞ്ഞ് നില്‍ക്കുന്നു. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

Exit mobile version