പേളിഷ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; പേളി-ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു

ഇന്‍സ്റ്റഗ്രാമിലൂടെ എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്

മലയാള റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്നായിരുന്നു പേളി മാണി-ശ്രീനിഷ് പ്രണയം. ഇവരുടെ പ്രണയം മത്സരത്തിന്റെ ഭാഗമായിട്ടാണോ അതോ യഥാര്‍ത്ഥ പ്രണയമായിരുന്നോ എന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ ഈ സംശയങ്ങള്‍ക്കൊക്കെയുള്ള മറുപടിയാണ് ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറഞ്ഞു.

Exit mobile version