തരംഗമായി ‘ടെന്‍ ഇയര്‍ ചലഞ്ച്’ !ഏറ്റെടുത്ത് സിനിമാ ലോകം; പ്രിയതാരങ്ങളുടെ പഴയ രൂപം കണ്ട് അന്തംവിട്ട് ആരാധകര്‍

സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് ടെന്‍ ഇയര്‍ ചലഞ്ച്. പത്ത് വര്‍ഷം മുന്‍പത്തെ ചിത്രവും ഇപ്പോഴത്തെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് എന്ന് നല്‍കുന്നതാണ് ഈ ചലഞ്ച്.

പത്ത് വര്‍ഷം മുന്‍പത്തെ നമ്മുടെ രൂപവും ഇപ്പോഴത്തെ രൂപവും വെച്ച് മാറ്റങ്ങള്‍ വിലയിരുത്തിയുള്ള കമന്റുകളും കാണാം. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണകുമാര്‍,ഭാവന, ആര്യ,അമൃത സുരേഷ് എന്നിങ്ങനെ നിരവധി താരങ്ങള്‍ ചലഞ്ചിനെ പിന്തുടര്‍ന്ന് രംഗത്ത് വരുന്നുണ്ട്. താരങ്ങളുടെ പഴയ രൂപം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ് ആരാധകര്‍.



Exit mobile version