മത്സ്യകന്യകയായി ആന്‍ഡ്രിയ! ടോപ്പ്‌ലെസ് ചിത്രത്തിന് വിമര്‍ശനങ്ങളുമായി സൈബര്‍ ആങ്ങളമാര്‍

ജെഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയെടുത്ത കലണ്ടര്‍ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്

പിന്നണി ഗായികയായി സിനിമയിലെത്തിയ ആന്‍ഡ്രിയ ജെര്‍മിയ ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ്. അന്നയും റസൂലും എന്ന ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കും ആന്‍ഡ്രിയ സുപരിചിതയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്.

ജെഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയെടുത്ത കലണ്ടര്‍ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. മത്സ്യകന്യകയായിട്ടാണ് താരത്തിന്റെ വേഷം. സുന്ദര്‍ രാമു എടുത്ത ചിത്രം ആന്‍ഡ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ടൊപ്പ്‌ലെസ് ചിത്രത്തിന് വിമര്‍ശനവുമായി കുറച്ചുപേരെത്തിയെങ്കിലും ധാരാളം പേര്‍ പോസിറ്റീവ് അഭിപ്രായവും പറയുന്നുണ്ട്.

Exit mobile version