ഉണ്ണിമുകുന്ദന്റെ പാത പിന്‍തുടര്‍ന്ന് സഹോദരനും; സോഷ്യല്‍ മീഡിയകളില്‍ തരംഗം തീര്‍ത്ത് ‘നീ എന്‍ സഖി’

നിരവധി ആഡ് ഫിലിമുകളില്‍ ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ് ഒലിയില്‍ ആണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ സംവിധായകന്‍

മലയാളത്തിന്റെ യുവ താരനിരയില്‍ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്റെ സഹോദരന്‍ സിദ്ധാര്‍ഥ് രാജന്‍ അഭിനയിച്ച റൊമാന്റിക് ആല്‍ബം സോങ്ങ് സോഷ്യല്‍ മീഡിയകളില്‍ തരംഗം തീര്‍ത്ത് മുന്നേറുന്നു. ‘നീ എന്‍ സഖി’ എന്നാണ് ആല്‍ബത്തിന്റെ പേര്. കന്നഡ സിനി ആര്‍ടിസ്റ്റ് സാനിയ അയ്യരാണ് ആല്‍ബത്തിലെ നായിക.

നിരവധി ആഡ് ഫിലിമുകളില്‍ ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ് ഒലിയില്‍ ആണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ സംവിധായകന്‍. ജോയ്‌സ് സാമുവേല്‍ എഴുതി ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയ ഗായകന്‍ നജീം അര്‍ഷാദ് ആണ്. ദൃശ്യ ഭംഗി കൊണ്ട് ആല്‍ബത്തെ മികച്ചതാക്കിയത് ക്യാമറ വിഭാഗം കൈകാര്യം ചെയ്ത രാമനാണ്. ബ്ലൂ ഐസ് മീഡിയാസിന്റെ ബാനറില്‍ ജോബി സാമുവേല്‍ ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version