‘ആ ഡയലോഗ് പറയാതെ എങ്ങനെയാണ് കഥാപാത്രത്തോട് അദ്ദേഹത്തിന് നീതി പുലര്‍ത്താനാവുക’; ജീവിതത്തില്‍ ആരോടും അങ്ങനെ പെരുമാറിയില്ലല്ലോ..!കസബ വിവാദത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി ടൊവീനോ

മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കസബ വിവാദത്തില്‍ നടന്‍ മമ്മൂട്ടിയെ പിന്തുണച്ച് നടന്‍ ടൊവീനോ തോമസ്. സിനിമയിലെ ഒരു ഡയലോഗിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്വമെന്നും ടൊവീനോ മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

‘ഒരു നടന്റെ ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുക എന്നതാണ്. സിനിമയില്‍ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കില്‍ എങ്ങിനെയാണ് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകുക? ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്വം. വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങിനെയാണ് എന്നതല്ലേ പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്തെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്’ ടൊവിനോ ചോദിച്ചു.

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് നടി പാര്‍വതി നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധത എന്ന വിഷയം ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

Exit mobile version