ആക്രമിക്കപ്പെട്ട നടിയെ കൂടാതെ മഞ്ജുവിന്റെയും അവസരം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു; ഇടവേള ബാബുവിനു പിന്നാലെ ദിലീപിന്റെ കുരുക്ക് മുറുക്കി കുഞ്ചാക്കോ ബോബന്റെയും മൊഴി

കൊച്ചി: മഞ്ജുവാര്യരുടെ അവസരങ്ങളും ദിലീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴി പുറത്ത്. മഞ്ജു നായികയാകുന്ന ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയില്‍ ദിലീപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മൊഴി.

തന്നെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് മാറ്റി ദിലീപിനെ നിയോഗിച്ചതും അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഇതിനു മുന്‍പ് ദിലീപ് ഇടപെട്ട് അവസരം നഷ്ടപ്പെടുത്തിയതായി ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടിരുന്നെന്ന് ഇടവേള ബാബു കൊടുത്ത മൊഴി പുറത്തു വന്നിരുന്നു.

Exit mobile version