റസൂല്‍ പൂക്കുട്ടി സൗണ്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അംഗം; ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍

ചലച്ചിത്രമേഖലയിലെ സൗണ്ട് എഡിറ്റര്‍ എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ

ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ മോഷന്‍ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ (എംപിഎസ്ഇ) ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനും റസൂല്‍ പൂക്കുട്ടിയാണ്.

എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ സന്തോഷം റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ സൗണ്ട് എഡിറ്റര്‍ എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ. ഒരു ഏഷ്യന്‍ സൌണ്ട് ഡിസൈനര്‍ ആദ്യമായിട്ടാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റസൂല്‍ പൂക്കുട്ടിക്ക് പുറമേ ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്ക, പോളിറ്റ് വിക്ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബെര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്മി സ്‌കോട് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ ശബ്ദ രൂപ കല്പന ചെയ്തു സിനിമ ഇന്‍ഡസ്ട്രിയില്‍ എത്തിയ റസൂല്‍ പൂക്കുട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവ് ആയത് സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രമാണ്. പിന്നീട് പഴശ്ശി രാജ, എന്തിരന്‍ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഡേവിഡ് ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടിക്ക് നേടിക്കൊടുത്തത് ഓസ്‌കാര്‍ ബഹുമതി അടക്കം നിരവധി ലോകോത്തര ബഹുമതികള്‍ ആണ്.

Exit mobile version