കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയത്തിൽ താരമായി മാളവികയും ബോയ്ഫ്രണ്ടും! ചിത്രങ്ങൾ വൈറൽ

താരപുത്രനും സിനിമാ താരവുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. നിശ്ചയത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞായിരുന്നു ചിത്രങ്ങളെത്തിയത്. ഇപ്പോഴിതാ കാളിദാസിന്റെയും തരിണിയുടെയും കൂടെ നിൽക്കുന്ന മാളവിക ജയറാമിന്റേയും ആൺസുഹൃത്തിന്റേയും ചിത്രങ്ങളാണ് ചർച്ചയാകുന്നത്.

വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ കൂട്ടത്തിലാണ് ആൺസുഹൃത്തിന്റെ ചിത്രങ്ങളുമുള്ളതെന്ന് ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. നേരത്തെ തന്നെ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നു.

മുഖം മറച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ടായിരുന്നു താരപുത്രി പ്രണയം വെളിപ്പെടുത്തിയത്. ബോയ്ഫ്രണ്ടിനെ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തി കൊടുത്ത ദിവസത്തിൽ നിന്നുള്ള ചിത്രങ്ങളും മാളവിക പോസ്റ്റ് ചെയ്തിരുന്നു. അതും മുഖം വെളിപ്പെടുത്താത്ത ചിത്രങ്ങളായിരുന്നു.

ALSO READ- ‘നാമജപ ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നമുണ്ടായില്ല’; കേസ് എഴുതിത്തള്ളി പോലീസ്

പിറന്നാൾ ആശംസകൾ നേർന്ന് മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആൺസുഹൃത്തിന്റെ മുഖം വ്യക്തമായിരുന്നെങ്കിലും പേരോ മറ്റു വിവരങ്ങളോ ഒന്നും സ്റ്റോറിയിൽ പങ്കുവെച്ചിരുന്നില്ല.


അതേസമയം, രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണി കലിംഗരായരുടേയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിയായ തരിണി മോഡലാണ്. 2021-ലെ മിസ് ദിവാ തേർഡ് റണ്ണർ അപ്പാണ് തരിണി.

Exit mobile version