‘പിന്നെ വളര്‍ന്നില്ല, വളര്‍ത്തിയത് നിങ്ങള്‍’ പഴയകാല ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

താരപരിവേഷം ഉണ്ടെങ്കിലും മറ്റുള്ളവരുമായി സംവദിക്കാനാണ് പക്രുവിന് ഇഷ്ടം

ഗിന്നസ് പക്രു, മലയാളികളുടെ ഇഷ്ടതാരമെന്ന് എടുത്ത് പറയേണ്ടതില്ല. കോമഡി സീരിയസ് തുടങ്ങിയ ഏത് കഥാപാത്രവും കരുതുന്നതില്‍ കൂടുതല്‍ ഗംഭീരമാക്കുവാന്‍ കഴിയുന്ന പ്രതിഭ. കൂടുതല്‍ പറയേണ്ടതില്ല ഈ താരത്തെക്കുറിച്ച്. അത്രമേല്‍ പ്രിയമാണ് ഈ കുട്ടി താരത്തെ.

താരപരിവേഷം ഉണ്ടെങ്കിലും മറ്റുള്ളവരുമായി സംവദിക്കാനാണ് പക്രുവിന് ഇഷ്ടം. സോഷ്യല്‍മീഡിയയില്‍ സജ്ജീവവുമാണ് താരം. പലരെയും സമൂഹമാധ്യമങ്ങള്‍ വഴി ട്രോളാനും, പണി കൊടുക്കാനും യാതൊരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ സ്വന്തമായാണ് താരം ട്രോളുന്നത്.

പക്രു തന്റെ പഴയകാല ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. പിന്നെ വളര്‍ന്നില്ല, വളര്‍ത്തിയത് നിങ്ങളാണ് എന്ന തലകെട്ടോടു കൂടിയാണ് ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചിത്രം എത്തിയതോടെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ചിത്രം വൈറലായികൊണ്ടിരിക്കുകയാണ്.

Exit mobile version