ഭയപ്പെടുത്താന്‍ നയന്‍താര ഇരട്ട വേഷത്തില്‍; ‘ഐറ’ യുടെ ടീസര്‍ വൈറലാകുന്നു

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര സിനിമാ കരിയറില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഇരട്ടവേഷവുമായി ‘ഐറ’യെത്തുന്നു. ഉദ്വേഗം ജനിപ്പിക്കുന്ന സീക്വന്‍സുകളുമായി ‘ഐറ’യുടെ ടീസര്‍ റിലീസായി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെഎം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. മായ എന്ന ചിത്രത്തിന് ശേഷം നയന്‍താര വേഷമിടുന്ന ഹൊറര്‍ ചിത്രമാണിത്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെജെആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്.

വിശ്വാസമാണ് നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അജിത്താണ് നായകന്‍.

Exit mobile version