ഓസ്‌കാര്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി ‘റോമ’യ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം! ബൊഹീമിയന്‍ റാപ്സൊഡി മികച്ച ചിത്രം; അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകന്‍;പുരസ്‌കാര പട്ടിക

ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാര പട്ടികയില്‍ സ്ഥാനമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന മോക്‌സിക്കന്‍ ചിത്രം റോമയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം. മികച്ച വിദേശ ഭാഷാചിത്രമെന്ന പുരസ്‌കാരമെന്നാണ് റോമയെ തേടിയെത്തിയിരിക്കുന്നത്. ഓസ്‌കാറിലും മികച്ചവിദേശ ചിത്രത്തിനായാണ് ‘റോമ’ മത്സരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണിന് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും സ്വന്തമായി. ക്വാറോണിന്റെ ആത്മകഥാപരമായ ‘റോമ’ കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്. എഴുപതുകളിലെ മെക്സിക്കോയില്‍ നടക്കുന്ന കഥ ബ്ലാക്ക് ആന്റ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബൊഹീമിയന്‍ റാപ്സൊഡിയാണ് മികച്ച ചിത്രം. നായകന്‍ ഫ്രെഡി മെര്‍ക്കുറിയെ സിനിമയിലവതരിപ്പിച്ച റാമി മലേക്കാണ് മികച്ച നടന്‍. മികച്ച നടിയായി ദി വൈഫിലെ പ്രകടനത്തിന് ഗ്ലെന്‍ ക്ലോസ് തിരഞ്ഞെടുക്കപ്പെട്ടു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളുടെ ലിസ്റ്റ് ചുവടെ:

മികച്ച നടി (musical or comedy)- ഒളിവിയ കോള്‍മാന്‍ (ദി ഫേവറിറ്റ്)

ടെലിവിഷന്‍ സിരീസ് (ലിമിറ്റഡ്)- ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കല്‍ ക്രൈം സ്റ്റോറി

ടെലിവിഷന്‍ സിരീസ് (musical or comedy)- ദി കോമിന്‍സ്‌കി മെത്തേഡ്

നടി (ടെലിവിഷന്‍ സിരീസ്-musical or comedy)- റേച്ചല്‍ ബ്രോസ്നഹന്‍ (ദി മാര്‍വലസ് മിസിസ് മൈസല്‍)

സംവിധായകന്‍- അല്‍ഫോന്‍സോ ക്വാറോണ്‍ (റോമ)

സെസില്‍ ബി ഡിമൈല്‍ അവാര്‍ഡ്- ജെഫ് ബ്രിഡ്ജസ്

നടന്‍ (ലിമിറ്റഡ് സിരീസ്)- ഡാരന്‍ ക്രിസ് (ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കന്‍ ക്രൈം സ്റ്റോറി)

സിനിമ (വിദേശഭാഷ)- റോമ (മെക്സിക്കോ)

നടന്‍ (musical or comedy)- ക്രിസ്റ്റിയന്‍ ബെയ്ല്‍ (വൈസ്)

സഹനടി (സിരീസ്)- പട്രീഷ്യ ക്ലാര്‍ക്സണ്‍ (ഷാര്‍പ്പ് ഒബ്ജറ്റ്സ്)

തിരക്കഥ- നിക്ക് വല്ലെലോന്‍ഗ, ബ്രയാന്‍ കറി, പീറ്റര്‍ ഫറേല്ലി (ഗ്രീന്‍ ബുക്ക്)

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

നടി (സിരീസ്/ ഡ്രാമ)- സാന്‍ഡ്ര ഓ

സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)

ഒറിജിനല്‍ സോംഗ്- ഷാലോ എ സ്റ്റാര്‍ ഈസ് ബോണ്‍

ഒറിജിനല്‍ സ്‌കോര്‍- ജസ്റ്റിന്‍ ഹര്‍വിറ്റ്സ് (ഫസ്റ്റ് മാന്‍)

കരോള്‍ ബേനറ്റ് അവാര്‍ഡ്- കരോള്‍ ബേനറ്റ്

നടി (സിരീസ്)- പട്രീഷ്യ അര്‍ക്വെറ്റ് (എസ്‌കേപ്പ് അറ്റ് ഡാനെമോറ)

നടന്‍ (സിരീസ്)- ബെന്‍ വിഷോ (എ വെരി ഇംഗ്ലീഷ് സ്‌കാന്‍ഡല്‍)

സിരീസ് (ഡ്രാമ)- ദി അമേരിക്കന്‍സ്

ചിത്രം (അനിമേഷന്‍)- സ്പൈഡര്‍മാന്‍: ഇന്‍ടു ദി സ്പൈഡര്‍ വേഴ്സ്)

നടന്‍ (സിരീസ്/ musical or comedy)- മൈക്കള്‍ ഡഗ്ലസ്

ചിത്രം (musical or comedy)- ഗ്രീന്‍ ബുക്ക്

നടി (ഡ്രാമ)- ഗ്ലെന്‍ ക്ലോസ് (ദി വൈഫ്)

ചിത്രം (ഡ്രാമ)-ബൊഹീമിയന്‍ റാപ്സൊഡി

നടന്‍ (ഡ്രാമ)- റാമി മലേക്ക്‌

Exit mobile version