‘മാത്യൂസിനെ പോലൊരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ’; ജയിലർ സിനിമയിലെ ചിത്രവുമായി അൽഫോൺസ് പുത്രൻ

നെൽസൺ ദിലീപ് കുമാർ ാെരുക്കിയ രജനികാന്ത് ചിത്രം കേരളത്തിലും ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രത്തിലെ മോഹൻലാലിന്റെ അപ്പിയറൻസും കാമിയോ റോളും ഏറെ പ്രശംസിക്കപ്പെടുന്നുമുണ്ട്. പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്നാണ് ആരാധകരും പറയുന്നത്.

ഇതിനിടെ സമാനമായ അഭിപ്രായം പങ്കിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തെ ഒരു മുഴുനീള സിനിമയിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാണ് അൽഫോൺസ് പങ്കിട്ടിരിക്കുന്നത്.

മോഹൻലാലിനെ വെച്ച് പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്ന മാത്യൂസ് കഥാപാത്രത്തെ പോലൊരു ഫീൽ തനിക്കും കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലർ’ സിനിമയിലെ മോഹൻലാലിന്റെ ചിത്രം പങ്കുവെച്ച അൽഫോൺസ് കുറിച്ചിരിക്കുന്നത്.

”ഏതാണ്ട് ഈയൊരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്ന് അൽഫോൺസ് മോഹൻലാലിന്റെ ഫോട്ടോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അൽഫോൺസിന് ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ ഇതുപോലൊരു മാസ് പടം ചെയ്യാനാകുമെന്നാണ് പ്രേക്ഷർ പറയുന്നത്. അതേസമയം, ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ജയിലർ ഇതുവരെ വാരിയത് 300 കോടിയാണ്. തമിഴ്നാട്ടിൽ നിന്നു മാത്രം കളക്ഷൻ 80 കോടി പിന്നിട്ടു. കേരളത്തിൽ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപയാണ്.

Exit mobile version