വീടിന് പുറത്ത് ഒറ്റയ്ക്ക് ഇറങ്ങണ്ട, സൂക്ഷിച്ചോ, ‘ദി കേരള സ്റ്റോറി’യുടെ അണിയറപ്രവര്‍ത്തന് ഭീഷണി സന്ദേശം, സുരക്ഷയൊരുക്കി പോലീസ്

മുംബൈ: വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി. സംഭവം ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സിംഗാണ് മുംബൈ പൊലീസിനെ അറിയിച്ചത്. അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ വരുന്നത്.

ഭീഷണി ലഭിച്ചയാള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പെടുത്തിയിട്ടുണ്ട്. വീടിന് പുറത്ത് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും സിനിമയില്‍ നല്ലതായി ഒന്നും തന്നെയില്ല സൂക്ഷിച്ചോളുമെന്നുമാണ് പ്രവര്‍ത്തകന് ലഭിച്ച സന്ദേശമെന്ന് മുംബൈ പൊലീസ് പറഞ്ഞു.

also read: ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര്‍ ഇന്നില്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു, നൊമ്പരക്കുറിപ്പുമായി മഞ്ജു വാര്യര്‍

അതേസമയം, ഔദ്യോഗികമായി പരാതി നല്‍കാത്തതുകൊണ്ട് മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രേഖപെടുത്തിയിട്ടില്ല. ഇനിയും ഇതുപോലെ കോളുകളും സന്ദേശങ്ങളും ലഭിച്ചേക്കാം എന്നും മുംബൈ പൊലീസ് പറഞ്ഞു. തമിഴ്നാടിന് പിന്നാലെ പശ്ചിമ ബംഗാളിലും കഴിഞ്ഞ ദിവസം ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

also read: താനൂര്‍ ബോട്ട് അപകടം; തെരച്ചില്‍ ആരംഭിച്ച് ദേശീയ ദുരന്ത നിവാരണ സേന, പിടിയിലായ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. വിദ്വേഷ പ്രചരണവും ആക്രമണ സംഭവങ്ങളും ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് മമത പറഞ്ഞു.

Exit mobile version