യൂത്ത് ഐക്കണ്‍ പുരസ്‌കാരം സ്വന്തമാക്കി ടൊവീനോ തോമസ്

കലാ സാംസ്‌കാരികം വിഭാഗത്തിലാണ് പുരസ്‌കാരം.

കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2017-2018 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം സ്വന്തമാക്കി ടൊവീനോ തോമസ്. യൂത്തിന്റെ ആവേശവും ചങ്കിടിപ്പുമാണ് ടൊവീനോ. താരത്തിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം ലഭിച്ചതില്‍ നിറഞ്ഞ അഭിനന്ദനങ്ങളാണ് എത്തുന്നത്.

കലാ സാംസ്‌കാരികം വിഭാഗത്തിലാണ് പുരസ്‌കാരം. പുരസ്‌കാര വിതരണവും നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും.

Exit mobile version