ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ഹലിത ഷമീമിന്റെ ആരോപണത്തിന് പിന്തുണയുമായി പ്രതാപ് ജോസഫ്

മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി മുഖ്യ കഥാപാത്രമായി എത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്‌ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണത്തിൽ പിന്തുണയേറുന്നു. തന്റെ ചിത്രമായ ഏലേ യിൽ നിന്നുള്ള ഭാഗങ്ങളാണ് നൻപകൽ നേരത്ത് മയക്കം സിനിമയിലും കാണാനാവുന്നത് എന്നാണ് സംവിധായിക ഹലിത ഷമീം ആരോപിക്കുന്നത്.

ഇപ്പോഴിതാ ഹലിതയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്നാണ് പ്രതാപ് ജോസഫ് ആരോപിക്കുന്നത്.

‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്‌സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്’,-പ്രതാപ് ജോസഫ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പ്രതാപ് ജോസഫിന്റെ കുറിപ്പ്:

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്‌സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്‌ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.

ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്.

Exit mobile version