‘കാടിനെ സാക്ഷിയാക്കി ഒരു പ്രപ്പോസൽ’ വൈറൽ കപ്പിൾ ജിസ്മയും വിമലും വിവാഹിതരാവുന്നു?

Viral Couple | Bignewslive

പ്രേക്ഷകരടെ പ്രിയപ്പെട്ട ‘വൈറൽ കപ്പിൾസ്’ ജിസ്മയും വിമലും വിവാഹിതരാവുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹ വാർത്ത ചിത്രങ്ങളിലൂടെ പുറത്ത് വിട്ടത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും ഷെയർ ചെയ്തിരിക്കുന്നത്.

എന്നാൽ, ‘ആദ്യം ജോലി പിന്നെ കല്യാണം ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ ഫോട്ടോഷൂട്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. അവതാരകയായി മിനിസ്‌ക്രീനിലെത്തിയ താരമാണ് ജിസ്മ. ശേഷം ഒരുപിടി നല്ല ഹ്രസ്വചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നിവിൻ പോളിയുടെ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും വെബ് സീരീസ് ആയ കരിക്കിന്റെ പുതിയ സീരീസിലും വിമൽ അഭിനയിച്ചിട്ടുണ്ട്. ആങ്കറിങ് ഫീൽഡിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പിന്നീട് ഒരുമിച്ചു വെബ് സീരിസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ സൗഹൃദം വളരുകയുമായിരുന്നെന്നാണ് ഇരുവരും പറയുന്നു.

Exit mobile version