‘5 ഏപ്രില്‍ 2021’ വിവാഹ തീയതി ‘വരച്ച്’ നടി ദുര്‍ഗ കൃഷ്ണ; വൈറലായി സേവ് ദി ഡേറ്റ് ചിത്രങ്ങള്‍

Durga Krishna | Bignewslive

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് താരത്തിന് താലി ചാര്‍ത്തുന്നത്. ഏപ്രില്‍ 5 നാണ് വിവാഹം. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.

സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പേപ്പറില്‍ പെയ്ന്റ് എടുത്ത് തീയതി വരച്ചാണ് വ്യത്യസ്തമായി സേവ് ദ ഡേറ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ സിനിമാ രംഗത്തേയ്ക്ക് എത്തിയത്.

ശേഷം, പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രൊജക്ട്.

കാണാം സേവ് ദ ഡേറ്റ് ചിത്രങ്ങള്‍;

Exit mobile version