ഈ കാറിനോട് വലിയ ആരാധന! കാറിന് മുന്നില്‍ ചാരി നിന്ന് റീല്‍ ചെയ്ത യുവാവിന് വണ്ടിയുടെ താക്കോല്‍ നല്‍കി ഉടമ; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് മുന്നില്‍ നിന്ന് ഒരു യുവാവ് റില്‍സ് നിര്‍മ്മിക്കുന്നതിനായി വീഡിയോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

കാറിന് മുന്നില്‍ ചാരി നിന്ന് റീല്‍ ചെയ്ത യുവാവിന് താക്കോല്‍ നല്‍കി വണ്ടിയുടെ അകത്ത് കയറി വീഡിയോ ചെയ്‌തോളു എന്ന് പറയുന്ന കാര്‍ ഉടമയുടെ ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് മുന്നില്‍ നിന്ന് ഒരു യുവാവ് റില്‍സ് നിര്‍മ്മിക്കുന്നതിനായി വീഡിയോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ കാഴ്ച സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും കണ്ട കാര്‍ ഉടമ, കാറിന്റെ അകത്തേയ്ക്ക് കയറി വീഡിയോ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനായി താഴേയ്ക്ക് ഇറങ്ങിയ ഉടമ താക്കോല്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ആദ്യം ഇതിന് തയ്യാറാകാതിരുന്ന യുവാവ്, ഉടമ നിര്‍ബന്ധിച്ചതോടെ വഴങ്ങി. ഇന്‍സ്റ്റഗ്രാമിലെ ഹൃദയസ്പര്‍ശിയായ ഈ വീഡിയോ പതിനായിരങ്ങളെയാണ് ആകര്‍ഷിച്ചത്.

ഏറെ നാളായി ഈ കാര്‍ കാണാറുണ്ടെന്നും, കാറിനോട് വലിയ ആരാധനയാണ്, അതിനാലാണ് വീഡിയോ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും ഉടമയോട് യുവാവ് പറഞ്ഞു. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനായ ബാലനെ ചവിട്ടി വീഴ്ത്തുന്ന മനസാക്ഷി മരവിച്ചവര്‍ മാത്രമല്ല, മനസില്‍ നന്മയുള്ളവരും നാട്ടില്‍ ഉണ്ടെന്ന് തെളിയുന്നതാണ് പുതിയ വീഡിയോ.

Exit mobile version