സിത്താര, സുരേഷ് കൃഷ്ണ, സുധീർ കരമന; കൂടുതൽ സിനിമാ താരങ്ങൾക്കും ഗായകർക്കും ഗോൾഡൻ വിസ സ്വന്തം, ഇനിയും കലാകാരന്മാരിലേയ്ക്കും എത്തും

Golden Visa | Bignewslive

മലയാള സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടിയും മോഹൻലാലും ഗോൾഡൻ വിസ സ്വീകരിച്ചതിന് പിന്നാലെ നിരവധി താരങ്ങളാണ് ഗോൾഡൻ വിസയ്ക്ക് അർഹമായത്. ഇപ്പോൾ കൂടുതൽ ചലച്ചിത്ര താരങ്ങളിലേയ്ക്കും ഗായകരിലേയ്ക്കും ഗോൾഡൻ വിസ എത്തിയിരിക്കുകയാണ്.

യു എ ഇ യിലെ മുൻ നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ മുഖേന നടൻമാരായ സുരേഷ്‌കൃഷ്ണ, സുധീർ കരമന, പാട്ടുകാരായ സിത്താര കൃഷ്ണകുമാർ, സ്റ്റീഫൻ ദേവസി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ഗോൾഡൻ വിസ നേടി. ഗോൾഡൻ വിസ നേടിയവർക്കെല്ലാം ഇ സി എച്ച് ആസ്ഥാനത്ത് സ്വീകരണവും നൽകിയിരുന്നു.

യു എ ഇ യുടെ പുതിയ നിയമം അനുസരിച്ച് ഇനി മുതൽ പാസ്പോർട്ടിൽ വിസ പതിക്കില്ല. ഇത്തരത്തിൽ പാസ്പോർട്ടിൽ വിസ പതിക്കാത്ത ആദ്യ ഗോൾഡൻ വിസ സ്വീകരിക്കുന്ന താരമാണ് സുധീർ കരമന. യു.എ.ഇ നൽകുന്ന ഗോൾഡൻ വിസ സംവിധാനം കൂടുതൽ കലാകാരന്മാരിൽ എത്തിക്കുമെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു.

Exit mobile version