നടൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു ഫാഷൻ ഡിസൈനർ നിരഞ്ജന

പ്രേക്ഷക പ്രിയങ്കരൻ മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ് താരത്തിന്റെ വധുവായി എത്തുന്നത്. ഡിസംബർ ആദ്യ വാരമാണ് വിവാഹം. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വച്ച് സിനിമാ സഹപ്രവർത്തകർക്ക് മാത്രമായി റിസപ്ഷനും ഒരുക്കുന്നുണ്ട്.

ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം ഇറങ്ങേണ്ടി വരും; ദൃശ്യം 2 വിജയത്തിന് പിന്നാലെ അജയ് ദേവ്ഗണ്‍

പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ.

ബ്ലാക്ക് ബട്ടർഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അച്ഛനെ പോലെ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. വിവാഹആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്.

Exit mobile version