ടൊവീനോയുടെ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചലച്ചിത്രകാരന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്

തന്റെ ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ പുറത്തിറക്കി. താരത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചലച്ചിത്രകാരന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഒരു മാധ്യമ പ്രവര്‍ത്തകയായാണ് അനു ചിത്രത്തിലെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് ചെയ്തിരിക്കുന്നത്.

Exit mobile version