‘ഏതോ ഒരാള്‍ എന്റെ പേരും ചിത്രവും വെച്ച് അക്കൗണ്ട് തുടങ്ങി; പ്രധാനമന്ത്രി മോഡിക്കെതിരെ മോശം കമന്റും ഇട്ടു, പഴികേള്‍ക്കുന്നത് ഞാനും’; വ്യക്തമാക്കി യുവതാരം നസ്ലെന്‍

Naslen K Gafoor | Bignewslive

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം കമന്റ് ഇട്ടത് താനല്ലെന്ന് വ്യക്തമാക്കി യുവതാരം നസ്ലെൻ രംഗത്ത്. തന്റെ പേരും ചിത്രവുമുപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെൻ പറയുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ എത്തിയാണ് നടൻ വിശദീകരണവുമായി രംഗത്ത് വന്നത്. കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും താരം അറിയിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച ഐഎഎസ് പരിശീലനം; ഒക്ടോബര്‍ 19ന് പുതിയ ബാച്ച്, വീട്ടമ്മമാര്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടി അപേക്ഷിക്കാന്‍ അവസരം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം കമന്റ് ഇട്ടത് താനല്ലെന്ന് വ്യക്തമാക്കി യുവതാരം നസ്ലെൻ രംഗത്ത്. തന്റെ പേരും ചിത്രവുമുപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്ലെൻ പറയുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ എത്തിയാണ് നടൻ വിശദീകരണവുമായി രംഗത്ത് വന്നത്. കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും താരം അറിയിച്ചു.

കുറച്ച് സുഹൃത്തുക്കൾ സ്‌ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു അക്കൗണ്ട് കളിക്കുന്നതും കമന്റ് ഇട്ടതും അറിയുന്നതെന്നും നസ്ലെൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവുമല്ലെന്നും താരം പറയുന്നു.

ഏതോ ഒരാൾ ചെയ്ത കാര്യത്തിനാണ് താനിപ്പോൾ പഴി കേൾക്കുന്നത്. അങ്ങനെ പഴി കേൾക്കുമ്പോൾ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെൻ ആവശ്യപ്പെട്ടു. തണ്ണീർ മത്തൻ ദിനങ്ങൾ, കുരുതി, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

Exit mobile version