പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ്

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമ ആരംഭിച്ചു. നല്ല നിലാവുള്ള രാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ മര്‍ഫി ദേവസ്സിയാണ്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ പൂജയും സ്വിച്ചോണും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിലാണ് നടന്നത്.

മാസ് ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Exit mobile version