സിനിമയിൽ നിന്ന് മാറി നിന്നത് തെറ്റായില്ല; ജീവിതത്തിലെ കയറ്റം ആരാധകരുമായി പങ്കുവെച്ച് നടി മന്യ, ആശംസകളുമായി ആരാധകർ

Jocker movie actress | Bignewslive

ജോക്കർ, വക്കാലത്ത് നാരായണൻ കുട്ടി എന്നീ ചിത്രങ്ങളിലൂടെ നായികയായി എത്തി മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് നടി മന്യ. എന്നാൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്ത് മന്യ സിനിമാ രംഗത്ത് നിന്ന് അപ്രതീക്ഷമായി.

താരം എവിടെയെന്ന മലയാളി പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ട് പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. സിറ്റി എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ് താരത്തിന്.

പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ ആക്രമിച്ച് കടുവ; ഒറ്റയ്ക്ക് ചെറുത്ത് കുഞ്ഞിനെ രക്ഷിച്ച് അമ്മ; അർച്ചനയുടെ ധീരതയ്ക്ക് ആദരം

ഈ സന്തോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ചത്. ‘ സിനിമയിൽ നിന്ന് സാമ്പത്തിക രംഗത്തേക്ക്… അധികമാരും തെരഞ്ഞെടുക്കാത്ത വഴിയാണ് ഇത്…പക്ഷേ ദൈവം അനുഗ്രഹിച്ചു. എന്റെ അമ്മയുടേയും, മകൾ ഓമിയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പിന്തുണയ്ക്ക് നന്ദി.

എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാൽ മാത്രമേ സ്വന്തം കാര്യവും മാതാപിതാക്കളുടെ കാര്യവും നോക്കി നടത്താൻ സാധിക്കൂ’ സന്തോഷം പങ്കുവെച്ച് നടി മന്യ കുറിച്ചു.

Exit mobile version