അഭ്യൂഹങ്ങൾ അവസാനിച്ചു; നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നെറ്റ്ഫ്‌ലിക്‌സ് തന്നെ സംപ്രേക്ഷണം ചെയ്യും; ഔദ്യോഗിക പ്രഖ്യാപനം വന്നു

നയൻതാര-വിഘ്‌നേഷ്ശിവൻ വിവാഹത്തിന്റെ ശോഭ കെടുത്തികൊണ്ടുള്ള വിവാദങ്ങൾ അവസാനിച്ചു. നയൻസ്-വിക്കി വിവാഹം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് തന്നെ സ്ട്രീം ചെയ്യും. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നെറ്റ്ഫ്‌ലിക്‌സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സ്ട്രീമിങ് എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമല്ല. നയൻസ്-വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സീരീസ് ഹെഡ് തന്യ ബാമി വാർത്താ കുറിപ്പിലൂടെയും ഇത് സ്ഥിരീകരിച്ചു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തന്നെയാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുക. നെറ്റ്ഫ്‌ലിക്സായിരുന്നു വിവാഹം നടത്തിയത്. 25 കോടി രൂപയുടെ പകർപ്പവകാശവും ദമ്പതികൾ സ്വന്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ വിഘ്‌നേഷ് ശിവൻ വിവാഹ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതിൽ പ്രതിഷേധിച്ച് സ്ട്രീമിംഗിൽ നിന്ന് നെറ്റ്ഫ്ലിക്‌സ് പിന്മാറി എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. കൂടാതെ, വിവാഹത്തിനായി ചെലവാക്കിയ പണം നെറ്റ്ഫ്‌ലിക്‌സ് തിരികെ ചോദിച്ചു എന്നും റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തിയാണ് ഇപ്പോൾ നെറ്റ്ഫ്‌ലിക്‌സ് തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മുംബൈയിൽ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകർ, ടോപ്പ് റേറ്റഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിങ്ങനെ എല്ലാ ചെലവുകളും നെറ്റ്ഫ്ളിക്സ് തന്നെയാണ് വഹിച്ചത്.
മഹാബലിപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് നയൻതാര അതിഥികൾക്കുള്ള മുറികൾ ബുക്ക് ചെയ്തത്.

വിവാഹ വേദിയിൽ പടുകൂറ്റൻ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കിയിക്കുന്നു

Exit mobile version