പീഡനകേസിലെ പ്രതിയെ ആണോ ദൈവം എന്നു വിളിച്ചത്? അജു വർഗീസിന്റെ കുറിപ്പിന് നേരെ പ്രതിഷേധം

മലർവാടി ആർട്‌സ് ക്ല്ബ് എന്ന ചിത്രം പുതുമുഖങ്ങളായ ഒരു കൂട്ടം കലാകാരന്മാരെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറിയ ചിത്രം നിവിൻ പോളി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾക്കാണ് ജന്മം നൽകിയത്. ഇപ്പോഴിതാ സിനിമയുടെ 12ാം വാർഷികം ആഘോഷിച്ചിരിക്കുകയാണ് താരങ്ങളും അണിയറ പ്രവർത്തകരും.

എന്നാൽ, അജു വർഗീസ് പങ്കുവെച്ച കുറിപ്പ് വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായിരിക്കുന്നത്. നടൻ ദീലിപിനെ മലർവാടി ആർട്‌സ് ക്ലബ് താരങ്ങൾ ആദരിക്കുന്ന ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് അജു വർഗീസ് നേര കടുത്ത വിമർശനവുും പ്രതിഷേധവും ഉയർന്നിരിക്കുന്നത്.

ALSO READ- കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തം; സ്വന്തം സിനിമ പിൻവലിക്കുന്നു; സംവിധായകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ ഫെസ്റ്റിവൽ വിട്ട് വിധു വിൻസന്റ്

ചിത്രത്തിന്റെ നിർമ്മാതാവായ ദിലീപിന് പൊന്നാട അണിയിക്കുന്ന ചിത്രം പങ്കുവച്ചതാണ് അജു വർഗീസ് വിമർശനത്തിന് കാരണമാകുന്നത്. പീഡന കേസിൽ പ്രതിയായ ദിലീപിന്റെ കൂടെ നിൽക്കുന്ന ചിത്രത്തിന് ‘എല്ലാ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും ദൈവത്തിനും നന്ദി’ എന്നാണ് അജു വർഗീസ് ക്യാപ്ഷൻ നൽകിയിരുന്നത്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

എന്നാൽ അജു വർഗീസിനെ അഭിനന്ദിക്കുന്നവരും കുറവല്ല. വിനീത് ശ്രീനിവാസനായിരുന്നു മലർവാടി അർട്ട്സ് ക്ലബ്ബ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ഗംഭീര ഹിറ്റായിരുന്നു. അജു വർഗീസിനെ കൂടാതെ നിവിൻ പോളിയും 12ാം വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരുന്നു.

Exit mobile version