ജന്മദിനാശംസകള്‍ ഭാവന! ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ; ഭാവനയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജു വാര്യര്‍

ഭാവനയ്ക്ക് ഹൃദയത്തില്‍ തൊടുന്ന പിറന്നാള്‍ ആശംസയുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍. ഉറ്റചങ്ങാതിമാരാണ് മഞ്ജു വാര്യരും ഭാവനയും സംയുക്തയും.

എല്ലാ പിറന്നാളിനും ഭാവനയ്ക്ക് ആശംസയുമായി മഞ്ജു എത്താറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മൂവര്‍ സംഘം ചേര്‍ന്നുള്ള ചിത്രമാണ് ഇത്തവണ മഞ്ജു പോസ്റ്റ് ചെയ്തിട്ടുള്ളത്.

‘ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങള്‍ യഥാര്‍ത്ഥമാണ്. ജന്മദിനാശംസകള്‍ ഭാവന! ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക്! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിനക്കതറിയാമെന്ന് എനിക്കറിയാം’, മഞ്ജു കുറിച്ചു.

മലയാള സിനിമയിലേക്ക് വീണ്ടും സജീവമാകുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൂടാതെ ഭദ്രന്‍ ‘ഇഒ’യിലും നായികയായി ഭാവനയാണ് എത്തുന്നത്. ഷെയിന്‍ നിഗമാണ് നായകന്‍.

Exit mobile version